കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെളിവെടുപ്പിനായി നസീറിനെ കൊച്ചിയിലെത്തിച്ചു

  • By Staff
Google Oneindia Malayalam News

Thadiyantavida Nazir
കൊച്ചി: ലഷ്‌കര്‍ ഭീകരര്‍ തടിയന്റവിട നസീറിനെയും ഷഫാസിനെയും തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിച്ചു. ഇവരെ ഞായറാഴ്ച കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടുവരുമെന്നാണ് സൂചന.

തീവ്രവാദക്കേസുകളില്‍ കര്‍ണാടക പൊലീസിന്റെ കണ്ണൂര്‍ നഗരത്തിലെ തെളിവെടുപ്പും റെയ്ഡും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നസീറിനെയും ഷഫാസിനെയും കൊച്ചിയിലേക്ക് കൊണ്ടുവന്നിരിയ്ക്കുന്നത്. കണ്ണൂര്‍ തയ്യിലിലെ ഷഫാസിന്റെ വീട്ടിലും അന്വേഷണ സംഘം പോയിരുന്നു. ഇതിന് പുറമെ കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ച ഫയീസിന്റെ വീട്ടിലും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.

അതിനിടെ ബാംഗഌരിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയെന്ന് കരുതുന്ന വാഹനം പറവൂരില്‍ നിന്ന് പോലീസ് കസ്‌ററഡിയിലെടുത്തു.ബാംഗ്ലൂര്‍ സ്‌ഫോടനകേസിലെ നിര്‍ണായമായ ഒരു മുന്നേററമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കര്‍ണാടക പോലീസിലെ രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന സംഘം ആലുവ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലും അന്വേഷണം നടത്തിയേക്കും. ഞായറാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തുന്ന ഡിജിപി ജേക്കബ് പുന്നൂസ് നേരിട്ട് നസീറിനെയും ഷഫാസിനെയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X