കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂഫിയ മദനി ഉടന്‍ അറസ്റ്റിലായേക്കും

  • By Staff
Google Oneindia Malayalam News

Sufiya Madhani
തിരുവനന്തപുരം: കളമശേരി ബസ് കത്തിയ്ക്കല്‍ കേസില്‍ പത്താം പ്രതിയാക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയെ രണ്ട ്ദിവസത്തിനകം പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന.അറസ്റ്റിനുള്ള അനുമതി സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കിക്കഴിഞ്ഞതായാണ് അറിയുന്നത്.

കേസില്‍ സൂഫിയ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ അറസ്റ്റല്ലാതെ മറ്റുവഴികളില്ലെന്ന് പൊലീസ് ആഭ്യന്തരവകുപ്പ് വൃത്തങ്ങളെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അറസ്റ്റ് വൈകിക്കേണ്ടതില്ലെന്ന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു. സൂഫിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയാല്‍ തിങ്കളാഴ്ചയ്ക്കുശേഷം ഏതുദിവസവും അറസ്റ്റ് നടന്നേക്കാമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം.

തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശേരിയില്‍ കത്തിച്ചകേസില്‍ സൂഫിയയെ പത്താം പ്രതിയാക്കി പോലീസ് ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് വെള്ളിയാഴ്ചയാണ്. നേരത്തേ ഇവരുടെ പേര് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സംഭവത്തില്‍ മദനിയ്ക്കും ഭാര്യ സൂഫിയയ്ക്കും ഉള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിഡി ജോസഫ് എന്നയാള്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്ന് പുനരന്വേഷണം നടത്തി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

മനിയെ അറസ്റ്റു ചെയ്തതിലും ജയില്‍ മോചിതനാക്കാതിരുന്നതിലും പ്രതിഷേധിച്ചുള്ള അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്തതു നസീറാണെന്നു വ്യക്തമായിട്ടുണ്ട്. ഇക്കാര്യം നസീര്‍ പൊലീസിനോടു സമ്മതിച്ചിട്ടുമുണ്ട്. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ നസീര്‍ സൂഫിയ മഅദനിയുമായി നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു. കളമശേരി ബസ് കത്തിക്കലിനു ശേഷം അയാള്‍ സൂഫിയാ മദനിയെ നേരില്‍ക്കാണുകയും ചെയ്തു. ബംഗളൂരുവില്‍ സ്‌ഫോടനം നടന്ന 2009 ജൂലൈ 25നും നസീര്‍ സൂഫിയാ മദനിയെ വിളിച്ചു. സ്‌ഫോടനത്തിനു ശേഷമാണു വിളിച്ചത്. തുടര്‍ന്ന് ഇതുസംബന്ധിച്ചു സംസാരിച്ചിരുന്നതായും പൊലീസിനോടു നസീര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

നസീറിന്റെ ഫോണ്‍വിളികള്‍ പരിശോധിച്ച കര്‍ണാടക പൊലീസിന് ഇത് സംബന്ധിച്ചു വ്യക്തമായ തെളിവുകള്‍ ലഭിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സൂഫിയാ മദനിയെ ചോദ്യം ചെയ്യാന്‍ അവസരമൊരുക്കണമന്ന് കര്‍ണാടക പൊലീസ് കേരള പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X