പിഡിപി ബാന്ധവം സിപിഎമ്മിനെതിരെ വെളിയം

കേവലം നാല് വോട്ടിന് വേണ്ടി ഇടതുപാര്‍ട്ടികള്‍ അടിസ്ഥാനതത്വം മറക്കരുതെന്നും ആ പാര്‍ട്ടി വര്‍ഗ്ഗീയകക്ഷിയാണെന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ അറിയാവുന്നത് കൊണ്ടാണ് സിപിഐ അവരുമായി വേദി പങ്കിടാതിരുന്നത്. ഇനിയൊരു സാഹചര്യത്തിലും മദനിയുമായി ബന്ധം പാടില്ല. പിഡിപിയുമായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ സഖ്യം ശരിയാണോയെന്ന് പരിശോധിയ്‌ക്കേണ്ടത് സിപിഎമ്മാണെന്നും വെളിയം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications