ദുബയ്ക്ക് സഹായവുമായി അബുദാബി; വിപണിയില്‍ നേട്ടം

ദുബയ്-അബുദാബി രാജകുടുംബങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളിലാണ് ധനസഹായത്തിനുള്ള ധാരണയായതെന്ന് ദുബയ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ റിയല്‍ എസ്റ്റേറ്റ് ഭീമന് അബുദാബിയുടെ ധനസഹായം വലിയൊരളവില്‍ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ധനസഹായം സംബന്ധിച്ച വാര്‍ത്തകള്‍ അബുദാബി- ദുബയ് ഓഹരി വിപണികള്‍ക്ക് ഉണര്‍വേകി, ധനസഹായം നല്‍കുമെന്ന സൂചനകള്‍ വന്നത് ദുബയ് ഓഹരി സൂചികകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയത്. യുഎഇയിലെ പ്രമുഖ കമ്പനിയായ എമാര്‍ പ്രോപ്പര്‍ട്ടീസ് പിജെഎസ്.സി നാഷണല്‍ ബാങ്ക് ഓഫ് അബുദാബി ഓഹരികള്‍ കഴിഞ്ഞ ദിവസം ചെറുതല്ലാത്ത നേട്ടം രേഖപ്പെടുത്തിയിരുന്നു.
അബുദാബിയുടെ ധനസഹായം സംബന്ധിച്ച വാര്‍ത്ത ആഗോള വിപണികളിലും ചലനം സൃഷ്ടിച്ചു. എസ് ആന്‍ഡ് പി ഫ്യൂച്ചേര്‍സ് 0.7 ശതമാനമുയര്‍ന്നപ്പോള്‍ ഹാങ്‌സെങ് സൂചിക രാവിലെ 300 പോയിന്റ് ഉയര്‍ന്നിരുന്നു. മുംബൈ വിപണിയില്‍ ഇന്‍ഫോസിസ്, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ തുടങ്ങിയ ഐടി കമ്പനികള്‍ വിപണിയില്‍ കാര്യമായ നേട്ടം ഉണ്ടാക്കി.












Click it and Unblock the Notifications