ആന്ധ്ര എംപിയെ കസ്റ്റഡിയിലെടുത്തു

എംപിയെ അറസ്റ്റു ചെയ്തതറിഞ്ഞ് പുറത്തു കാത്ത് നിന്നിരുന്ന അണികള്‍ രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കരുതല്‍ തടങ്കലില്‍ എടുത്ത അദ്ദേഹത്തെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രാജഗോപാലിന്റെ പ്രതിഷേധ നിരാഹാര സമരം തടയണമെന്നാവശ്യപ്പെട്ട് തെലുങ്കാന രാഷ്ട്രസമിതിയും വിദ്യാര്‍ത്ഥി സംഘടനകളും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
തെലുങ്കാന പ്രശ്‌നത്തില്‍ കലാപമുണ്ടാക്കാന്‍ രാജഗോപാല്‍ വിജയവാഡയിലെ ഗുണ്ടകളെ ഹൈദരാബാദില്‍ എത്തിച്ചതായി ടിആര്‍എസ് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് പോലീസ് ഞായറാഴ്ച രാത്രി തലസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.
തെലുങ്കാന പ്രശ്‌നത്തില്‍ എംഎല്‍എമാരുയര്‍ത്തിയ ബഹളത്തെ തുടര്‍ന്ന് ആന്ധ്രപ്രദേശ് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഐക്യ ആന്ധ്ര തെലുങ്കാന മുദ്രാവാക്യം വിളികളോടെ സമാജികര്‍ രണ്ട് ചേരികളായി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് നിയമസഭയിലെത്തിയത്.












Click it and Unblock the Notifications