ഗൂര്‍ഖാലാന്റ്: 4 ദിവസത്തെ ബന്ദ് തുടങ്ങി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ വിഭജിച്ച് ഗൂര്‍ഖാലാന്റ് എന്ന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) ആഹ്വാനം ചെയ്ത ഡാര്‍ജിലിങ് ബന്ദ് തുടങ്ങി. 96 മണിക്കൂര്‍ (നാല് ദിവസം) ബന്ദിനാണ് പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേ സമയം പ്രത്യേക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ച് 21 നേതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ഇതേ ആവശ്യമുന്നയിച്ച് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പാര്‍ട്ടിയുടെ വനിതാ വിഭാഗമായ നാരി മുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ ഞായറാഴ്ച ദില്ലിയില്‍ നിരാഹാരസമരം നടത്തിയിരുന്നു.
അതിനിടെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുമായി അടുത്ത തിങ്കളാഴ്ച കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്












Click it and Unblock the Notifications