നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചിട്ടില്ല: ചാണ്ടി

കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. കോഴിക്കോട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദേഹം.
വധശ്രമക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് ലഭിച്ച ഹര്‍ജി പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയാണ് താന്‍ ചെയ്തത്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പിന്റെ ഫയലുകള്‍ പരിശോധിച്ചാല്‍ മനസിലാക്കാമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയം യുഡിഎഫിന്റെ എന്‍ഡിഎഫ് ബന്ധം സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറി.












Click it and Unblock the Notifications