സൂഫിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നു

ഇതേ കേസില്‍ ഒട്ടേറെത്തവണ പൊലീസ് വീട്ടില്‍ച്ചെന്നു സൂഫിയ മദനിയെ ചോദ്യം ചെയ്തിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമാണ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ് കൊടുത്തത്.
വ്യക്തമായ തെളിവു ലഭിച്ചാല്‍ സൂഫിയയെ അറസ്റ്റ് ചെയ്യാന്‍ മടിക്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന് ശേഷമാണു കളമശേരി കേസിലെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പിഎം വര്‍ഗീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ കൊടുത്ത ഇടക്കാല റിപ്പോര്‍ട്ട് പുറത്താകുന്നത്. കഴിഞ്ഞ എട്ടിനാണു റിപ്പോര്‍ട്ട് നല്‍കിയത്.
സൂഫിയ മദനിയെ അറസ്റ്റ് ചെയ്താല്‍ സഹകരിയ്ക്കുമെന്നും ചെറുത്തുനില്‍ക്കില്ലെന്നും അബ്ദുള്‍ നാസര്‍ മദനിയും പിഡിപി ചെയര്‍മാന്‍ പൂന്തുറ സിറാജും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിയ്ക്കുമെന്ന് പൊലീസിന് നിശ്ചയമില്ല.
ഇപ്പോള്‍ മദനിയും ഭാര്യയും മൈനാഗപ്പള്ളിയിലെ അന്‍വാര്‍ശ്ശേരി യത്തീംഖാനയിലാണുള്ളത്. 200 ഓളം കുട്ടികള്‍ ഇവിടെ താമസിച്ച് പഠിയ്ക്കുന്നുണ്ട്. ഇതിന് പുറമെ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും മുസ്ലീം മതനേതാക്കളും ഇവിടെ വന്നു കൊണ്ടിരിയ്ക്കുന്നുമുണ്ട്. അങ്ങനെയൊരു സ്ഥലത്തു നിന്ന് സൂഫിയയെ അറസ്റ്റ് ചെയ്താല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.












Click it and Unblock the Notifications