Get Updates
Get notified of breaking news, exclusive insights, and must-see stories!

യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം: മദനി

Madani
കൊല്ലം: കോടതി വിധി വരും മുമ്പെ അന്വേഷണ വിധേയമായി സൂഫിയ മദനിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ അതിന് സമ്മതമാണെന്ന് അബ്ദുള്‍ നാസര്‍ മദനി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൂഫിയയുടെ ജാമ്യ ഹര്‍ജി വീണ്ടും നീട്ടിയ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് അന്‍വാര്‍ശേരിയിലെ വസതിയില്‍ തന്റെ നിലപാട് അറിയിക്കുകയായിരുന്നു മദനി.

കോടതിയുടെ ഏത് നിര്‍ദ്ദേശവും അംഗീകരിയ്ക്കും. കേരളത്തിലെ പൊലീസ് അറസ്റ്റ് ചെയ്താല്‍ അതിനെ എതിര്‍ക്കില്ല. എന്നാല്‍ അന്യ സംസ്ഥാനത്തേയ്ക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും.

തന്നെയും കുടുംബത്തെയും ആസൂത്രിതമായി തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുകയാണ്. പുകമറ സൃഷ്ടിച്ച് തന്നെ കുടുക്കാനാണ് ഒരു വിഭാഗം രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ശ്രമം. യഥാര്‍ഥ കുററവാളികള്‍ എവിടെയോ ഇരുന്ന് ചിരിക്കുകയാണ്.

യുഡിഎഫും അതിന്റെ നേതാക്കളും വളരെ മ്ലേച്ഛമായി സംസാരിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നത് വേദനാജനകമാണ്. ഭാര്യയുടെ ചാരിത്ര ശുദ്ധിപ്പോലും ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ ഉണ്ടാവുന്നത് വേദനാജനകമാണ്. രമേശ് ചെന്നിത്തലയും കെബി ഗണേഷ് കുമാറും നടത്തുന്ന പരമാര്‍ശങ്ങള്‍ വിഷമമുണ്ടാക്കുന്നതാണ്. ചിലരുടെ മുസ്ലിംവിരുദ്ധ ബോധമാണ് ഇതിലൂടെ പുറത്തുവരുന്നത്. നിയമത്തിന്റെ വഴിയ്ക്ക് തന്നെ നീങ്ങും. കേരളത്തിലെ കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. എല്ലാ പ്രശ്‌നങ്ങളെയും നിയമപരമായി നേരിടും. യാതൊരു തരത്തിലും പ്രകോപിതരാകരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ടെന്ന് മദനി പറഞ്ഞു.

ലക്ഷ്‌കര്‍ ഇ തൊയ്ബയ്ക്ക് കേരളത്തില്‍ വേരുകളുണ്ടെങ്കില്‍ അത് കണ്ടെത്തണം. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ലഷ്‌ക്കര്‍ ഇവിടെ പ്രവര്‍ത്തിയ്ക്കുന്നുണ്ടെങ്കില്‍ അത് ചെറിയ കാര്യമല്ല. ഇതില്‍ യാഥാര്‍ഥ കുററവാളികളെ പിടിക്കുകക തന്നെ വേണം- മദനി വിശദീകരിച്ചു.

മുമ്പത്തെ പോലെ തന്നെ കേരളത്തില്‍ നിന്ന് നാടുകടത്താനുളള ശ്രമം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. കോയമ്പത്തൂരിലെ ജയിലില്‍ നിന്നു ജീവനോടെ കേരളത്തില്‍ വരാന്‍ കഴിയുമെന്ന് താന്‍ കരുതിയിരുന്നില്ല. താന്‍ മരിയ്ക്കുന്നതിനു മുമ്പ് തന്റേയും ഭാര്യയുടേയും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വസിയ്ക്കുന്നതെന്നും മദനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+