പോളിന്റെ പിതാവിന്റെ ഹര്‍ജി തള്ളി

ഏഴു പ്രതികളുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. പോളിന്റെ പിതാവിന്റെ ഹര്‍ജിയെ തുടര്‍ന്ന് കേസിലെ പ്രധാനപ്പെട്ട എട്ടു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചിരിക്കുകയായിരുന്നു. രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോര്‍ജ് ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ ആഴ്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ജോര്‍ജിന് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സാങ്കേതികതയുടെ പേരില്‍ പൊലീസ് തടസവാദമുന്നയിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷമാണ് കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പോളിന്റെ പിതാവ് രാമങ്കരി കോടതിയില്‍ ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications