Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂഫിയയുടെ ജാമ്യാപേക്ഷ 17ലേക്ക് മാറ്റി

Sufiya Madani
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായ സൂഫിയ മദനി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അതേസമയം സൂഫിയയുടെ അറസ്റ്റ് തടഞ്ഞു കൊണ്ടുള്ള യാതൊരു ഉത്തരവും നിലവില്‍ ഇല്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് കെടി ശങ്കരന്‍ വ്യക്തമാക്കി.

ജാമ്യാപേക്ഷ പരിഗണിയ്ക്കുന്നത് പതിനേഴാം തീയതിയിലേക്ക് മാറ്റണമെന്ന സൂഫിയയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിയ്ക്കുകയായിരുന്നു. തന്റെ കക്ഷിയുടെ വാദങ്ങള്‍ ശക്തമായി അവതരിപ്പിയ്ക്കാന്‍ കൂടുതല്‍ രേഖകള്‍ ലഭിയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകനായ ചിദംബരം ഇക്കാര്യം ആവശ്യപ്പെട്ടത്.

കേസില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് സൂഫിയ ഹൈക്കോടതിയെ സമീപിച്ചത്. പൊലീസിനു മുന്നില്‍ ഹാജരായാല്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതു തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+