കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴടങ്ങാനെത്തിയ എല്‍ടിടിഇ നേതാക്കളെ വധിച്ചു

  • By Staff
Google Oneindia Malayalam News

Former Lankan army chief Fonseka is contesting against Mahina Rakapaksa in the presidential polls.
കൊളംബോ: കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ എല്‍ടിടിഇ നേതാക്കളെ ലങ്കന്‍ സൈന്യം വധിയ്ക്കുകയായിരുന്നുവെന്ന് എല്‍ടിടിഇയുമായുള്ള യുദ്ധത്തിന് നേതൃത്വം നല്‍കിയ സൈനിക മേധാവി ശരത് ഫൊന്‍സേകയുടെ വെളിപ്പെടുത്തല്‍. ലങ്കന്‍ പ്രതിരോധ സെക്രട്ടറി ഗോതഭയ രജപക്ഷെയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നടപടി. സൈനിക മേധാവിയായിരുന്ന തന്നെ അറിയിക്കാതെയായിരുന്നു ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ വിദേശമധ്യസ്ഥരുടെ സഹായത്തോടെ മൂന്ന് പ്രമുഖ എല്‍ടിടിഇ നേതാക്കള്‍ കീഴടങ്ങാന്‍ സന്നദ്ധ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം താനറിഞ്ഞിരുന്നില്ല. എന്നാല്‍ കീഴടങ്ങുന്ന തമിഴ് പുലികളെ തടവുകാരാക്കി വെയ്ക്കാതെ കൊന്നുകളയണമെന്നായിരുന്നു ഗോതഭയയുടെ നിര്‍ദ്ദേശേം.

പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുമായും അദ്ദേഹത്തിന്റെ സഹോദരനായ പ്രതിരോധ സെക്രട്ടറിയുമായും തെറ്റി കരസേനയുടെ നേതൃപദവി രാജിവെച്ച ഫൊന്‍സേക ജനുവരി 26ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹിന്ദ രജപക്‌സെക്കെതിരെ മത്സരിയ്ക്കുന്നുണ്ട്. ദി സണ്‍ഡേ ലീഡര്‍ എന്ന ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ ഫൊന്‍സേകയുടെ വെളിപ്പെടുത്തലുകള്‍.

എല്‍ടിടിഇയുടെ രാഷ്ട്രീയവിഭാഗം തലവന്‍ ബി നടേശന്‍, മുതിര്‍ന്ന തേനാവ് എസ് പുലിതേവന്‍ എന്നിവരെയും അവരുടെ കുടുംബാംഗങ്ങളെയും കൊല്ലാന്‍ നിര്‍ദേശം നല്കിയെന്ന ആരോപണം ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ നിഷേധിച്ചിരുന്നു. പുലികളെ വെടിവെച്ചുകൊന്നെന്നു പറഞ്ഞ ഫൊന്‍സേക അവരുടെ കുടുംബാംഗങ്ങളെ എന്തു ചെയ്തുവെന്ന് വ്യക്തമാക്കിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X