കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമയേറ് ബെര്‍ലൂസ് കോണിക്ക് പരിക്കേറ്റു

  • By Staff
Google Oneindia Malayalam News

Berlusconi
റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലൂസ്‌കോണിയ്ക്ക് പ്രതിമ കൊണ്ടുള്ള ഏറില്‍ പരിക്ക്. ഇറ്റലിയിലെ മിലാനില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത സംസാരിയ്ക്കുമ്പോഴാണ് ബര്‍ലൂസ്‌കോണിക്ക് നേരെ ആക്രമണമുണ്ടായത്.

പ്രസംഗിയ്ക്കുന്നതിനിടെ കാണികളിലൊരാള്‍ ഒരു പള്ളിയുടെ മാതൃകയിലുള്ള ചെറുമാതൃക കൊണ്ട് ബര്‍ലൂസ്‌കോണിയെ എറിയുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന് രണ്ടു പല്ലുകള്‍ നഷ്ടപ്പെട്ടു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം ഒഴുകുന്ന നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

മാസ്സിമോ ടാര്‍ടോിഗ്ലിയ എന്നയാളാണ് മിലാന്‍ കത്തീഡ്രലിന്റെ ചെറുരൂപത്തിലുള്ള പ്രതിമ ഉപയോഗിച്ച്് ബര്‍ലൂസ്‌കോണിയെ അടിച്ചത്. ഇയാള്‍ മാനസികരോഗിയാണെന്ന് പൊലീസ് വൃത്തങ്ങള്‍അറിയിച്ചു. പ്രത്യേകിച്ച ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത ഇയാളെ അക്രമത്തിനു പ്രേരിപ്പിച്ച കാരണം എന്താണെന്ന് അറിവായിട്ടില്ല. പൊലീസ് ഇയാളെ അറസ്റ്റുചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ രാത്രി മുഴുവന്‍ ബര്‍ലൂസ് കോണി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണെന്നും പൂര്‍ണമായി ഭേദപ്പെടാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X