സ്മാര്‍ട്സിറ്റി:ഇനിയും കാത്തിരിയ്ക്കാനാവില്ല-ടീകോം

പദ്ധതി സംബന്ധിച്ച് ഒക്‌ടോബര്‍ ആദ്യവാരം സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. പിന്നീട് പുതിയ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. പദ്ധതിപ്രദേശത്ത് സ്വതന്ത്രാവകാശ ഭൂമി വേണമെന്ന് ഉടന്‍ വേണമെന്ന് ആവശ്യപ്പെടില്ലെന്നും ടീകോം അധികൃതര്‍ വ്യക്തമാക്കി.
മാസ്റ്റര്‍പ്ലാനിന് ശേഷമേ ഭൂമിയുടെ സ്വതന്ത്രാവകാശം ആവശ്യപ്പെടൂ. ദുബയിലെ സാമ്പത്തിക പ്രതിസന്ധിയെ സ്മാര്‍ട് സിറ്റി വൈകുന്നതുമായി ബന്ധപ്പെടുത്തേണ്ട. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ദുബയിലേയ്ക്ക് ക്ഷണിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല
.
സംസ്ഥാന സര്‍ക്കാരിലെ ഐടി വകുപ്പായിരുന്നു നേരത്തേ മറുപടികള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ അതും ലഭിക്കുന്നില്ല. സ്മാര്‍ട്് സിറ്റി പദ്ധതിക്ക് പുതിയ കരാറുകാര്‍ വരുന്നതായുള്ള വിവരം മാധ്യമങ്ങളില്‍ക്കൂടിയുള്ള അറിവ് മാത്രമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications