Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കാന: കോണ്‍. എംപി നിരാഹാരത്തില്‍

Rajagopal
വിജയവാഡ: ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാന രൂപവത്ക്കരിയ്ക്കുന്നതിനെതിരെ കോണ്‍ഗ്രസ് എംപി എല്‍ രാജഗോപാല്‍ നിരാഹാര സമരം ആരംഭിച്ചു. ഹൈദരാബാദില്‍ സമരം നടത്താന്‍ അനുവാദം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിജയവാഡയില്‍ നിരാഹാര സമരം നടത്തുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. ഭൂരിപക്ഷം ജനങ്ങളും ആന്ധ്രപ്രദേശിന്റെ വിഭജനത്തിനെതിരായതിനാല്‍ സംസ്ഥാനം വിഭജിക്കില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്നതാണ് രാജഗോപാലിന്റെ ആവശ്യം.

തിങ്കളാഴ്ച കോണ്‍ഗ്രസ്, പ്രജാരാജ്യം എംഎല്‍എമാര്‍ക്കൊപ്പം ലാല്‍ബഹാദൂര്‍ സ്‌റ്റേഡിയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയ രാജഗോപാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സമരം വിജയവാഡയിലേക്ക് മാറ്റിയത്.

അതിനിടെ ഐക്യ ആന്ധ്ര എന്ന മുദ്രാവാക്യവുമായി ടിഡിപി അംഗങ്ങള്‍ ലോക്‌സഭ സ്തംഭിപ്പിച്ചു. തെലുങ്കാന സംസ്ഥാനമെന്ന വിഷയത്തില്‍ കോണ്‍ഗ്രസിലുള്ള ചേരിതിരിവുകളും ചൊവ്വാഴ്ച ലോക്‌സഭയില്‍ മറനീക്കി പുറത്തുവന്നു. ടിഡിപി അംഗങ്ങള്‍ക്കൊപ്പം ഒരു വിഭാഗം കോണ്‍ഗ്രസ് എംപിമാരും ബഹളമുണ്ടാക്കിയത് പാര്‍ട്ടിയ്ക്കുള്ളിലെ ചേരിതിരിവാണ് പുറത്തുകൊണ്ടുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+