ചാവേറുകള്‍ നുഴഞ്ഞുകയറി; കര്‍ശന ജാഗ്രത

രാഷ്ട്രീയ നേതാക്കളെയും രാഷ്ട്രീയ കാര്യാലയങ്ങളും അക്രമിച്ച് കലാപത്തിന് വഴിമരുന്നിടാനാണ് ശ്രമമെന്ന് അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ ഇന്ത്യയ്ക്ക് കൈമാറിയ വിവരങ്ങളില്‍ പറയുന്നു.യുഎസില്‍ അറസ്റ്റിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറിയിരിക്കുന്നത്.
മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് കേന്ദ്രം, ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച്, ശിവസേനാ ആസ്ഥാനം, കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നീ സ്ഥലങ്ങള്‍ അക്രമിയ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്.
വിമാനത്താവളങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, തിരക്കുള്ള മാര്‍ക്കറ്റുകള്‍ അടക്കമുള്ള നഗരങ്ങളിലെ പ്രധാന കേന്ദങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.. അഫ്ഗാന്‍, പഷ്തൂണ്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി മൂന്നു നഗരങ്ങളിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മുംബൈ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് പിന്നാലെയാണ് പുതിയ ഭീഷണി ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications