കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഏപ്രിലില്‍

  • By Staff
Google Oneindia Malayalam News

Vallarpadam project
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മുന്‍നിശ്ചയപ്രകാരം അടുത്ത ഏപ്രിലില്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് ദുബായ് ദുബായ് പോര്‍ട്ട് വേള്‍ഡ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ രാമചന്ദ്രനുമായി കൊച്ചിയില്‍ നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച.

നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര പുരോഗതിയില്ലെന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. പദ്ധതിയുടെ കമ്മിഷനിങ്ങുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ്, റെയില്‍, കപ്പല്‍ ചാലുകള്‍ എന്നിവയുടെ നിര്‍മാണം 2010 മാര്‍ച്ച് 31നകം പൂര്‍ത്തിയാകുമെന്നും ചര്‍ച്ചയില്‍ അറിയിച്ചു. സമയക്രമം കൃത്യമായി പാലിക്കാത്തതിന്റെ ഉത്തരവാദിത്വം ദുബായ് പോര്‍ട്ട് ഏറ്റെടുത്തു.

2009 നവംബറില്‍ പദ്ധതി കമ്മീഷന്‍ ചെയ്യണമെന്നായിരുന്നു കരാര്‍ ഏറ്റെടുത്ത വിവിധ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ ഡെഡ്‌ലൈന്‍ നല്‍കിയത്. ലോറിസമരവും, ദുബായിലെ സാമ്പത്തികമാന്ദ്യവും നിര്‍മാണപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതിനാല്‍ പദ്ധതി കമ്മിഷനിങ് നീണ്ടുപോവുകയായിരുന്നു

മുടങ്ങിയ ഡ്രെഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തൊഴിലാളികളുടെയും നൂതന ടെക്‌നോളജിയുടെയും സഹായത്തോടെ ഉടന്‍ പൂര്‍ത്തിയാക്കും. നവംബര്‍ 30നകം ഡ്രെഡ്ജിങ് പൂര്‍ത്തിയാക്കി ക്രെയ്‌നടക്കമുള്ള സാമഗ്രികളുമായി ആദ്യകപ്പല്‍ അടുക്കുമെന്നാണ് കമ്പനി അറിയിച്ചിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X