കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളി തിരിച്ചെത്തുന്നതില്‍ കുഴപ്പമില്ല ക്വിദായി

  • By Sridhar L
Google Oneindia Malayalam News

Muraleedharan
ദില്ലി: കോണ്‍ഗ്രസിലേക്ക് തിരികെയെത്താനുള്ള മുരളീധരന്റെ നീക്കങ്ങള്‍ വഴിത്തിരിവില്‍. മുരളിയുടെ തിരിച്ചുവരവിന് ഏറെ സഹായകരമാവുമെന്ന് കരുതപ്പെടുന്ന നിലപാട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന ക്വിദായി സ്വീകരിച്ചതയാണ് സൂചന.. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് നല്‍കിയ പ്രതിമാസ റിപ്പോര്‍ട്ടില്‍ മുരളിയെ തിരിച്ചെടുക്കുന്നത് കുഴപ്പമുണ്ടാക്കില്ലെന്ന നിലപാടാണ് ക്വിദായി സ്വീകരിച്ചിരിയ്ക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെ വിശ്വാസത്തിലെടുത്ത് മാത്രമേ നടപടി ഉണ്ടാകാവൂയെന്ന് വ്യക്തമാക്കിയിട്ടുള്ളതായി അറിയുന്നു. ഒരു ടിവി ചാനലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്,.

ഇതിനിടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ചൊവ്വാഴ്ച സോണിയ ഗാന്ധിയെ കാണുന്നുണ്ട്. ഇതില്‍ സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന നിലപാട് മുരളിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാവും.

കഴിഞ്ഞ ആഴ്ച മുരളി ദില്ലിയിലെത്തി മൊഹ്‌സിന അടക്കമുളള ഹൈക്കമാന്‍ഡ് പ്രതിനിധികളെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെത്തി മുരളി സംസ്ഥാന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ ചേരാന്‍ അപേക്ഷ സമര്‍പ്പിക്കുകയും നല്‍കിയിരുന്നു.

മുരളിയുെട തിരിച്ചുവരവിനെ ഏറ്റവുമധികം എതിര്‍ക്കുന്നത് ചെന്നിത്തലയും കൂട്ടരുമാണ്. അതേ സമയം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി തന്റെ എതിര്‍പ്പ് മയപ്പെടുത്തിയതായാണ് സൂചനകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X