Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Paul murder: Court rejects bail plea
ആലപ്പുഴ: പോള്‍ മുത്തൂറ്റ് ജോര്‍ജ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. മുഖ്യ പ്രതി കാരി സതീശനുള്‍പ്പെടെ ഒന്ന്, രണ്ട്, മൂന്ന്, ആറ്, എട്ട്, പന്ത്രണ്ട്, പതിമ്മൂന്ന്, പതിന്നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് മജിസ്‌ട്രേറ്റ് സുബിത ചിറക്കല്‍ തള്ളിയത്. ജയചന്ദ്രനാണ് ഒന്നാം പ്രതി.

പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ് ടിക്കാട്ടിയാണ് നടപടി. കേസില്‍ പോലീസ് കുററപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 167 വകുപ്പ് പ്രകാരം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

പ്രതികളുടെ ജാമ്യാപേക്ഷയോടൊപ്പം തന്റെ വാദവും കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പോളിന്റെ പിതാവ് ജോര്‍ജ് മുത്തൂററ് സമര്‍പ്പിച്ച ഹര്‍ജി കോടതി തിങ്കളാഴ്ച തളളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+