'പിണറായിയുടെ വീട്" ജനശക്തിയില്‍ ലേഖനം

വാരികയുടെ പുതിയ ലക്കത്തിലാണ് പിണറായി വിജയന്റെ വീടിന്റേതെന്ന് പറയുന്ന ചിത്രവും വീട് നിര്‍മാണത്തെകുറിച്ചുള്ള ഒട്ടേറെ ആക്ഷേപങ്ങള്‍ അടങ്ങിയ ലേഖനവും പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. പിണറായിയുടെ ബംഗ്ലാവ് അദ്ദേഹത്തിനും പാര്‍ട്ടിയ്ക്കും എന്നും ദുശ്ശനുകമാണെന്ന് ലേഖനത്തില്‍ വിശദീകരിയ്ക്കുന്നു. മാളിക നിര്‍മാണം പൂര്‍ത്തിയായതോടെ പാര്‍ട്ടിയ്ക്ക് പിണറായിയില്‍ ജനസ്വാധീനം നഷ്ടപ്പെട്ടു. ഇതിന് ഉദാഹരണം കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പാണെന്ന് ലേഖകന്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
പിണറായി വിജയന്റെ ഭാര്യ കമലയുടെ നാടായ ഒഞ്ചിയത്തു നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍, ഇത് ആഢംബരവീടാണോ എന്ന് നേരില്‍ കണ്ടറിയാന്‍ എത്തിയതിനെതുടര്‍ന്ന് അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടുവെന്നും ജനശക്തി വാരിക ആരോപിക്കുന്നു. പിണറായിയുടെ വീടെന്ന വ്യാജേന പ്രചരിച്ച ഇമെയി ചിത്രത്തിനെ കുറിച്ചുള്ള കൈരളി പീപ്പിള്‍ വാര്‍ത്തയില്‍ തങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയിച്ചതിനാലാണ് യഥാര്‍ഥ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുതെന്ന് വാരിക വിശദീകരിച്ചിട്ടുണ്ട്.
പിണറായി വിജയന്റെ വീട് വിവാദമാക്കി മാറ്റുന്നതില്‍ റബ്‌കോ ചെയര്‍മാന്‍ ഇ നാരായണനാണ് മുഖ്യപങ്കുവഹിച്ചതെന്ന ആരോപണവും വാരിക ഉന്നയിക്കുന്നുണ്ട്. വീട് പുതുക്കിപ്പണിയാനുള്ള കരാര്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള പിണറായിയിലെ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയെയാണ് പിണറായി വിജയന്‍ ഏപ്പിച്ചിരുതെന്നും എന്നാല്‍ നാരായണന്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
സൊസൈറ്റിയിലെ തൊഴിലാളികളെ പറഞ്ഞുവിട്ട് നാരായണന്‍ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ എംസി ലക്ഷ്മണനെ നിര്‍മാണചുമതല ഏപ്പിച്ചതോടെ പാര്‍ട്ടി സെക്രട്ടറിയുടെ ഒറ്റനില വീട് രണ്ടര മാസം കൊണ്ട് കൂറ്റന്‍ മണിമാളികയായി മാറുകയായിരുന്നു. പാര്‍ട്ടിയിലെ ഉന്നതന്‍മാര്‍ക്ക് പോലും വീടിനുള്ളിലേക്ക് എത്തിനോക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യവും സിപിഎം വിരുദ്ധ പ്രസിദ്ധീകരണമായ ജനശക്തി വാരിക അവകാശപ്പെടുന്നു.












Click it and Unblock the Notifications