കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പ് പദ്ധതി കളക്ടര്‍മാര്‍ക്ക് വിമര്‍ശനം

  • By Staff
Google Oneindia Malayalam News

V.S Achuthanandan
തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. പദ്ധതിയുടെ നടത്തിപ്പില്‍ ധാരാളം പോരായ്മകളുണ്ട്. അത് പരിഹരിയ്ക്കുന്ന കാര്യത്തില്‍ കലക്ടര്‍മാര്‍ മുന്‍കൈയ്യെടുക്കണം.

നൂറു ദിവസം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തിന്റെ അടുത്തെത്താന്‍പോലും ആയിട്ടില്ല. വേതനം നല്‍കുന്നതില്‍ നീതീകരിയ്ക്കാനാവാത്ത കാലതാമസം ഉണ്ടാവുന്നുണ്ട്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ കലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും കല്ക്ടര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊപ്രാസംഭരണത്തിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പഞ്ഞു.

നെല്‍വയല്‍ നികത്തല്‍ നിരോധനം കാര്യക്ഷമമായി നടക്കുന്നില്ല. കൈക്കൂലി വാങ്ങിയും ചട്ടം മറികടന്നും നെല്‍വയല്‍ നികത്തല്‍ നിരോധനത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X