ആഫ്രിക്കയും വികസ്വരരാജ്യങ്ങളും ഇറങ്ങിപ്പോയി

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പ്രധാന ചര്‍ച്ചയില്‍ നിന്ന് ആഫ്രിക്കന്‍ രാജ്യങ്ങളും ബ്രസില്‍, ദക്ഷിണാഫ്രിക്ക. ചൈന, ഇന്ത്യ തുടങ്ങിയ 128 വികസ്വര രാജ്യങ്ങളും ഇറങ്ങിപ്പോവുകയായിരുന്നു. ഓസ്‌ട്രേലിയ അടക്കമുള്ള വികസിത രാജ്യങ്ങള്‍ ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ക്യോട്ടോ ഉടമ്പടി അട്ടിമറിക്കാന്‍ സമ്പന്നരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നു എന്നാണ് വികസ്വര രാജ്യങ്ങള്‍ ആരോപിക്കുന്നത്. കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിക്കുന്ന ക്യോട്ടോ ഉടമ്പടിയെ അവഗണിച്ച് പുതിയ ഉടമ്പടി ഉണ്ടാക്കാനാണ് സമ്പന്നരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആരോപണമുന്നയിച്ചു. ക്യോട്ടോ ഉടമ്പടിയോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കുന്നതു വരെ തങ്ങള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ പ്രധാന ചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചര്‍ച്ച പുനരാരംഭിച്ചത്.
വാതകപുറന്തള്ളലില്‍ വികസിത രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് ക്യോട്ടോ ഉടമ്പടി. വളര്‍ന്നുവരുന്ന വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് അമേരിക്ക ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടില്ല.












Click it and Unblock the Notifications