കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്ഇ പത്ത് മിനുട്ട് മുമ്പേ ട്രേഡിംഗ് തുടങ്ങും

  • By Staff
Google Oneindia Malayalam News

BSE
മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഡിസംബര്‍ 18 മുതല്‍ പത്ത് മിനുട്ട് മുമ്പേ ട്രേഡിംഗ് തുടങ്ങും. ഇപ്പോള്‍ രാവിലെ 9.55 നാണ് ട്രേഡിഗ് ആരംഭിയ്ക്കുന്നത്. ഇത് 9.45 ആക്കി മാറ്റുകയാണ് ലക്ഷ്യം.

വിദേശ നിക്ഷേപകരുടെ കൂടതല്‍ പങ്കാളിത്തം ലക്ഷ്യമാക്കിയാണ് ഈ സമയ മാറ്റം. ഇക്വിറ്റികളിലും ഡെറിവേറ്റീവ് വിഭാഗത്തിലും 9.45 ന് തന്നെ ട്രേഡിഗ് തുടങ്ങും. വൈകീട്ട് 3.30 വരെയായിരിയ്ക്കും ട്രേഡിംഗ്. ട്രേഡിംഗ് സമയം ഇപ്പോഴുള്ളതിനേക്കാള്‍ രണ്ടര മണിയ്ക്കൂര്‍ കൂട്ടുന്നതിന്റെ ആദ്യ പടിയായിട്ടാണ് ഈ നീക്കം. ബിഎസ്ഇ ഒരു പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.

സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ട്രേഡിംഗ് സമയം കൂട്ടാന്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍ സെബി (സെക്യൂറിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി നല്‍കിയിരുന്നു. ട്രേഡിംഗ് സമയം രണ്ടര മണിയ്ക്കൂര്‍ കൂട്ടി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാക്കണമെന്ന നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആവശ്യപ്രകാരമായിരുന്നു സെബിയുടെ ഈ അനുമതി.

ഇപ്പോള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് മാത്രമേ ട്രേഡിംഗ് സമയം കൂട്ടിയിട്ടുള്ളു. എന്നാല്‍ വളരെ വൈകാതെ തന്നെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ട്രേഡിംഗ് സമയം കൂട്ടിയേയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X