ദില്ലിയില്‍ ഇനി മദ്യപിയ്ക്കാന്‍ 25 വയസാവണം

21 വയസാവുന്നതോടെ ബിരുദം നേടി യുവാക്കള്‍ തൊഴില്‍ തേടാന്‍ ആരംഭിയ്ക്കും. അതുകൊണ്ടാണ് മദ്യം വിളമ്പുന്ന തൊഴില്‍ ചെയ്യാനുള്ള പ്രായ പരിധി 21 ആയി നിജപ്പെടുത്താന്‍ നിര്‍ദ്ദേശിയ്ക്കുന്നതെന്ന് ബില്‍ സഭയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ രാജേഷ് ലിലോത്തിയ അഭിപ്രായപ്പെട്ടു.
മദ്യപാനം, മദ്യം വിളമ്പല്‍, ബാര്‍ നടത്തിപ്പ് ഇവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പിഴയും ബില്‍ കൂട്ടിയിട്ടുണ്ട്. ഇനിമുതല്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ 5000 രൂപ വരെ പിഴ ഈടാക്കാം. 200 രൂപയില്‍ നിന്നാണ് ഈ വര്‍ദ്ധന.
ബാറില്‍ കുടിച്ച് കൂത്താടിയാല്‍ അതിന് ബാര്‍ ഉടമയും കുറ്റക്കാരനാവും. ഈ ഇനത്തില്‍ ബാര്‍ ഉടമയ്ക്ക് കിട്ടാവുന്ന ശിക്ഷ കൂടിയത് ആറ് മാസം തടവും 50,000 രൂപവരെ പിഴയുമാണ്.
പുതിയ നിയമം അനുസരിച്ച്, രണ്ട് വര്‍ഷമോ അതിലേറെയോ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തപ്പെട്ടിട്ടുള്ളതെങ്കില്‍ ആ കേസില്‍ പ്രതിയ്ക്ക് ജാമ്യം കിട്ടില്ല. വ്യാജ മദ്യം കണ്ടെത്താനായി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.












Click it and Unblock the Notifications