ലഷ്‌കറിന് വിദേശത്തും മലയാളി ഏജന്റുമാര്‍

ലഷ്‌കറിന്റെ ദക്ഷിണേന്ത്യയിലെ കമാന്‍ഡര്‍ തടിയന്റവിട നസീറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
ദുബയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി അയൂബ് എന്ന കെ.പി സാബിറാണത്രേ വിദേശത്തുള്ള ലഷ്‌കര്‍ ഏജന്റുമാരില്‍ പ്രമുഖന്‍.
മുംബൈ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ലഷ്‌കര്‍ ഏജന്റ് തഹാവൂര്‍ ഹൂസൈന്‍ റാണയെ ഇറാനിലെത്തി കണ്ടത് സാബിറാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചാണത്രേ ഇയാള്‍ ഇറാന്‍ സന്ദര്‍ശിച്ചത്. കണ്ണൂരില്‍ നിന്നുതന്നെയുള്ള ഷഫീഖ് ടാന്‍ഡനാണ് മറ്റൊരു മലയാളി ഏജന്റ്. ഇയാളും ഇപ്പോള്‍ ദുബയിലാണുള്ളത്.
കളമശേരി ബസ് കത്തിക്കലില്‍ ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications