കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി ഫയല്‍ പുറത്തുവിടണമെന്ന് ഉമ്മന്‍ ചാണ്ടി

  • By Staff
Google Oneindia Malayalam News

Oommen Chandy
ദില്ലി: നായനാര്‍ വധശ്രമക്കേസ് തീവ്രവാദവിരുദ്ധ സ്‌ക്വാഡിന് വിടാന്‍ കോടതി അനുമതി നല്‍കിയിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷണം കൈമാറാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ദില്ലിയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

വധശ്രമക്കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച ഫയല്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

99ലെ നായനാര്‍ വധശ്രമക്കേസില്‍ പ്രതിയായ തടിയന്റവിട നസീര്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവില്‍പ്പോയ സംഭവം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല.

2005 നവംബറിലാണ് എനിക്ക് ഇതുസംബന്ധിച്ച നിവേദനം ലഭിച്ചത്. അതില്‍ പരിശോധിക്കാനാണ് ഞാന്‍ എഴുതിയത്.

2006മെയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് അഞ്ചുദിവസത്തിന് ശേഷമാണ് ഇതിന് മറുപടി ലഭിക്കുന്നത്. പിന്നെ എങ്ങനെയാണ് നായനാര്‍ വധശ്രമക്കേസ് യുഡിഎഫ് സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന് പറയുന്നത്- ഉമ്മന്‍ചാണ്ടി ചോദിച്ചു.

വിചാരണകൂടാതെ വര്‍ഷങ്ങളായി തടവില്‍ക്കഴിയുന്ന ഒരാള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ കേരളത്തില്‍ ഉണ്ടായ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ സന്ദര്‍ശിച്ചത്.

യുഡിഎഫ് നേതാക്കള്‍ മദനിയുടെ ഫോട്ടോവച്ച് വോട്ട് പിടിച്ചു എന്നു പറയുന്നത് തെറ്റാണ്. ചെന്നിത്തല സൂഫിയ മദനിക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. എല്ലാതരത്തിലുള്ള തീവ്രവാദത്തെയും എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ തീരുമാനം മാത്രമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്- ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X