കാണാതായവര്‍ക്കായി വെബ്‌സൈറ്റ്

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളെയും പ്രത്യേകിച്ച് റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലെ പൊലീസ് ഔട്ട് പോസ്റ്റിലുള്ളവര്‍ക്ക് കാണാതായവരെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ എപ്പോഴും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് വെബ്‌സൈറ്റ് തുടങ്ങുന്നത്.
പല സമയങ്ങളിലായി സംസ്ഥാനത്തുനിന്നും കാണാതായവരുടെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തും. മുംബൈയില്‍ വര്‍ഷം തോറും 4000 കുട്ടികളെയെങ്കിലും കാണാതാവുന്നുണ്ടെന്ന് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടില്‍ പറഞ്ഞു.
ഇതില്‍ 400 പേരെക്കുറിച്ചും പിന്നീട് ഒരു വിവരവും ലഭിക്കാതെ പോവുകയാണ് പതിവെന്നും മന്ത്രി പറഞ്ഞു. കാണാതായവര്‍ക്ക് വേണ്ടി അന്വേഷണം നടത്തുന്നതിനും ബാല വേല തടയുന്നതനുമായി പൊലീസില്‍ ഒരു സ്‌പെഷ്യല്‍ സെല്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications