എന്‍ഡോസള്‍ഫാന്‍: സമഗ്രപദ്ധതിയ്ക്ക് അംഗീകാരം

ആരോഗ്യവകുപ്പിലുടെ വിവിധ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങള്‍ക്ക് കിലോയ്‌ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കും. 35 കിലോഗ്രാം വരെ ഇതുപ്രകാരം ലഭ്യമാകും. 1,960 പേര്‍ ഇപ്പോള്‍ ദുരിതബാധിതരാണെന്നും വി.എസ് അറിയിച്ചു.
ആശുപത്രികളുടെ നവീകരണത്തിനും ചികിത്സ സൗകര്യത്തിനും താല്‍ക്കാലിക ജീവനക്കാരുടെ നിയമനത്തിനും മറ്റുമായി ആരോഗ്യവകുപ്പ് 1.28 കോടി രൂപ നല്‍കും.
ഗുരുതരമായി അംഗവൈകല്യം ബാധിച്ചവരുടെ ചികിത്സ നടത്തുന്ന ഒരു ബന്ധുവിന് പ്രതിമാസം 250 രൂപ നിരക്കില്‍ സാമ്പത്തിക സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications