1000 കോടിരൂപയുടെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും

ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരം കുറഞ്ഞ കൂലി ഇരുനൂറ് രൂപയാക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. കുറഞ്ഞ കൂലി നൂറ് രൂപയാക്കി നിശ്ചയിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കും. നേരത്തെയുള്ള കുറഞ്ഞ കൂലി 120 രൂപയായിരുന്നു. ഇത് വര്‍ദ്ധിപ്പിയ്ക്കണമെന്ന് കേരളം ആവശ്യപ്പെടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ കുറഞ്ഞകൂലി 100 രൂപയായി നിശ്ചയിച്ചിരിയ്ക്കുന്നത്. അപ്പോള്‍ ബാക്കി തുക സംസ്ഥാന സര്‍ക്കാരിന്റെ ചുമലില്‍ വരും. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
സംസ്ഥാനത്തെ മണല്‍ക്ഷാമത്തിന് പരിഹാരമായിവരികയാണെന്ന് ധനമന്ത്രിയോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത റവന്യൂമന്ത്രി കെപി രാജേന്ദ്രന്‍ പറഞ്ഞു. മണല്‍ഖനനത്തിന് തയ്യാറായി ഒട്ടേറെ പേര്‍ വരുന്നുണ്ട്. ഇതിന് പുറമെ ഗുജറാത്തില്‍ നിന്നുള്ള മണലും ഇപ്പോള്‍ സംസ്ഥാനത്ത് യഥേഷ്ടം എത്തുന്നുണ്ട്.
കലക്ടറുടെ മേല്‍നോട്ടത്തിലാണ് അരുവിക്കരയില്‍ മണലെടുപ്പു നടക്കുന്നത്. 120 തൊഴിലാളികള്‍ ബുധനാഴ്ച മുതല്‍ മണലെടുത്ത് തുടങ്ങും. മണലെടുപ്പ് ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടോയെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചാല്‍ മണലെടുപ്പ് നിര്‍ത്താനാണ് നിര്‍ദേശം.വനംമന്ത്രി ബിനോയ് വിശ്വവും ജലവിഭവവകുപ്പ് മന്ത്രി എന്‍.കെ.പ്രേമചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications