പിഡിപിയുമായി ബന്ധമില്ല: വിഎസ്

പിഡിപിയുമായി ഭാവിയില്‍ ബന്ധമുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്ന പാര്‍ട്ടി സെക്രട്ടറി പിണറായിയുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് എന്തിന് നിങ്ങളെന്ന വലിച്ചിഴയ്ക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ അറിയിക്കവെ പിഡിപി പ്രശ്‌നം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ മുഖ്യമന്ത്രി എഴുതി തയ്യാറാക്കിയ വാചകങ്ങള്‍ വായിച്ചുകൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗം എംകെ പന്ഥെ തന്നെ പിഡിപിയെ നേരത്തെ പാര്‍ട്ടി തള്ളിയതാണെന്ന് വ്യക്തമാക്കിയിട്ടും അത്തരമൊരു കര്‍ശന നിലപാടെടുക്കാന്‍ പിണറായി വിജയന്‍ സന്നദ്ധത കാട്ടിയിരുന്നില്ല. ഇതിനിടെയാണ് പാര്‍ട്ടിയുടെ കേന്ദ്ര നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടുമായി മുഖ്യന്ത്രി രംഗത്തെത്തിയത്.












Click it and Unblock the Notifications