സൂഫിയയെ 17ന് അറസ്റ്റ്‌ചെയ്‌തേയ്ക്കും

ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ ഉടനടി അവരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.
ഇതിനായി സിറ്റി പൊലീസിലെ കമാന്‍ഡോകളെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പൊലീസ് ഉന്നതതലയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എആര്‍ ക്യാമ്പിലെ പൊലീസുകാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.
കോടതിയുടെ തീരുമാനം പുറത്തുവന്നശേഷം സൂഫിയ എവിടെയാണെങ്കിലും അവിടെച്ചെന്ന് അവരെ അറസ്റ്റ് ചെയ്യുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
അറസ്റ്റിനെ എതിര്‍ക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും ഇതിനെ ഗൗരവമായി കാണുമെന്നും ആവശ്യമെങ്കില്‍ ബലപ്രയോഗം നടത്തിക്കൊള്ളാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications