കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ കേസുകള്‍: ഉന്നതതല യോഗം ചേരുന്നു

  • By Staff
Google Oneindia Malayalam News

Kodiyeri Balakrishnan
തിരുവനന്തപുരം: ലഷ്‌കര്‍ ഈ തൊയ്ബ പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറിനെയും ഷഫാസിനെയും ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെത്തിച്ച് അന്വേഷണം നടത്തിയതിന്റെ വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ബുധനാഴ്ച ആഭ്യന്തരമന്ത്രാലയം ഉന്നതതലയോഗം ചേരും.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ഡിജിപി ജേക്കബ് പുന്നൂസ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഡിഐജി ടികെ വിനോദ്കുമാര്‍, ഉത്തരമേഖലാ ഐജി ടോമിന്‍ ജെ.തച്ചങ്കരി എന്നിവര്‍ പങ്കെടുക്കും.
പ്രതികളെ ചോദ്യം ചെയ്തതിന്റെയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തതിന്റെയും വിശദാംശങ്ങള്‍ ഐജി.ടോമിന്‍ തച്ചങ്കരി യോഗത്തില്‍ വിശദീകരിക്കും. തുടരന്വേഷണം ഏതുവിധത്തില്‍ നടത്തണമെന്നതിനെക്കുറിച്ച് യോഗത്തില്‍ തീരുമാനമെടുത്തേക്കും.

നസീറിനെയും ഷഫാസിനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ടികെ വിനോദ് കുമാര്‍ ഈയാഴ്ച തന്നെ ബാംഗ്ലൂരിലേക്ക് പേകുമെന്ന് സൂചനകളുണ്ട്. കേരളത്തിലെ തീവ്രവാദ കേസുകളുടെ അന്വേഷണ ചുമതല ടോമിന്‍ തച്ചങ്കരിയെ ഏല്‍പ്പിച്ചേക്കുമെന്നും അറിയുന്നു.

അതിനിടെ നായനാര്‍ വധശ്രമം അടക്കം തടിയന്റവിട നസീര്‍ പ്രതിയായി കേരളത്തിലുള്ള എട്ടു കേസുകളില്‍ പ്രത്യേക കോടതിയില്‍ വിചാരണ നടത്തുമെന്ന് അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. പ്രത്യേക കോടതി അനുവദിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടും. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനിയെ എപ്പോള്‍ അറസ്റ്റു ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും അറസ്റ്റു ചെയ്യാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതനുസരിച്ചുള്ള നപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. ഉദ്യോഗസ്ഥരുടെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് കോടതി നോക്കിക്കോളുമെന്നും കോടിയേരി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X