നായനാര്‍ കേസ്: ചാണ്ടിക്കെതിരെ കോടിയേരി

കേസിലെ ഒന്നാം പ്രതി അമീര്‍ അലിയുടെ മൊഴിതന്നെ ഇതിന് തെളിവാണ്. വ്യവസായ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനൊപ്പം അമീര്‍ അലി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് കേസ് പിന്‍വലിക്കാന്‍ നിവേദനം നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയും ഇബ്രാഹിംകുഞ്ഞും ഇത് നിഷേധിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോടിയേരി ചോദിച്ചു. 2006 ആദ്യം കേസ് പിന്‍വലിക്കാനുള്ള നടപടികളുടെ ഭാഗമായി പെര്‍ഫോമ പൂരിപ്പിച്ച് നല്‍കാന്‍ അഭ്യന്തര സെക്രട്ടറി ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തീവ്രവാദ കേസുകളില്‍ ഷഫീഖ് എന്നൊരാളെ പിടികിട്ടാനുണ്ടെന്നും ഇയാള്‍ ബന്ധുവാണോയെന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications