കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായനാര്‍ കേസ്: ചാണ്ടിക്കെതിരെ കോടിയേരി

  • By Staff
Google Oneindia Malayalam News

Kodiyeri Balakrishnan
തലശേരി: നായനാര്‍ വധശ്രമക്കേസ് അട്ടിമറിയ്ക്കാന്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ തയാറാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇത് സംബന്ധിച്ച തെളിവുകള്‍ കൈവശമുണ്ട്. അത് എവിടെ വേണമെങ്കിലും ഹാജരാക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ ഒന്നാം പ്രതി അമീര്‍ അലിയുടെ മൊഴിതന്നെ ഇതിന് തെളിവാണ്. വ്യവസായ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനൊപ്പം അമീര്‍ അലി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് കേസ് പിന്‍വലിക്കാന്‍ നിവേദനം നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയും ഇബ്രാഹിംകുഞ്ഞും ഇത് നിഷേധിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോടിയേരി ചോദിച്ചു. 2006 ആദ്യം കേസ് പിന്‍വലിക്കാനുള്ള നടപടികളുടെ ഭാഗമായി പെര്‍ഫോമ പൂരിപ്പിച്ച് നല്‍കാന്‍ അഭ്യന്തര സെക്രട്ടറി ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

തീവ്രവാദ കേസുകളില്‍ ഷഫീഖ് എന്നൊരാളെ പിടികിട്ടാനുണ്ടെന്നും ഇയാള്‍ ബന്ധുവാണോയെന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X