ഹെഡ്ലി യുഎസ് ചാരന് തന്നെ

1998 മുതല്‍ പത്ത വര്‍ഷത്തോളം ഹെഡ്ലി ഈ ഏജന്‍സിയുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചിരുന്നതെന്ന് ഒരു അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട ്ചെയ്യുന്നു. 1988 ല്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് ദാവൂദ് ഡേവിഡ് ഗിലാനി എന്ന ഹെഡ്ലിയെ രണ്ട് കിലോ ഹെറോയിനുമായി ലഹരിമരുന്ന് വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. ഫിലാഡല്‍ഫിയയിലേക്ക് പോകാന്‍ വിമാനം കാത്തുനില്‍ക്കുമ്പോളായിരുന്നു ഹെഡ്ലി ലഹരിവിരുദ്ധ സക്വാഡിന്റെ കയ്യിലകപ്പെട്ടത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാകിസ്ഥാനില്‍ നിന്നായിരുന്നു ഹെഡ്ലിക്ക് ഹെറോയിന്‍ ലഭിച്ചത്.
എന്നാല്‍ ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടാനായി ലഹരി വിരുദ്ധ സ്ക്വാഡിന്റെ ചാരനായി പ്രവര്‍ത്തിയ്ക്കാമെന്ന് ഇയാള്‍ സമ്മതിച്ചു. ഇതേ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ കൈമാറി. സര്‍ക്കാര്‍ തലത്തില്‍ ബന്ധങ്ങളുള്ള ലഹരിവിരുദ്ധ സ്ക്വാഡിലെ ഉന്നതരുടെ വിശ്വാസവും പ്രീതിയും പിടിച്ചുപറ്റാനായിരുന്നു ഹെഡ്ലിയുടെ ശ്രമം. തനിക്കൊപ്പം മയക്കുമരുന്ന് കടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും ഹെഡ്ലി ഈ സ്ക്വാഡിന് കൈമാറിയിരുന്നു
ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉപകാരിയെന്ന പേരെടുത്ത ഹെഡ്ലിയുടെ ശിക്ഷ ഇളവു ചെയ്യണമെന്ന നിലപാടില്‍ പ്രോസിക്യൂട്ടര്‍മാര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു. ക്രമേണ യഥേഷ്ടം എവിടെയും സഞ്ചരിക്കാനുള്ള അനുവാദവും നല്കി. പിന്നീട് 1997 ലും ഇയാള്‍ ഹെറോയിനുമായി അറസ്റ്റിലായി. ന്യൂയോര്‍ക്കില്‍ നിന്നായിരുന്നു അന്ന് ഹെഡ്ലിയെ പിടികൂടിയത്. എന്നാല്‍ അന്നും ഇതേ കാരണം പറഞ്ഞ് ഹെഡ്ലി ശിക്ഷ ഇളവു ചെയ്തുവാങ്ങുകയായിരുന്നു.
97 ല്‍ ലഹരി കടത്തുകേസില്‍ പിടിയിലായ ഹെഡ്ലി പതിനഞ്ച് മാസം മാത്രമായിരുന്നു ജയിലില്‍ കിടന്നത്. ഇതിന് ശേഷമാണ് ഇയാള്‍ ദാവൂദ് ഡേവിഡ് ഗിലാനി എന്ന പേരുമാറ്റി ഡേവിഡ് കോള്മാന് ഹെഡ്ലി എന്ന പേര് സ്വീകരിച്ചത്. 1980 ല്‍ തന്റെ അമ്മയുടെ ബാറില്‍ വെച്ച് പരിചയപ്പെട്ട ഒരു ഫിലാഡല്‍ഫിയക്കാരി യുവതിയെ ഹെഡ്ലി വിവാഹം കഴിച്ചിരുന്നതായും ഫിലാഡല്‍ഫിയ എന്ക്വയറര് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഒരു പാക് സ്വദേശിയായ നയതന്ത്രജ്ഞനാണ് ഹെഡ്ലിയുടെ പിതാവ്. അമേരിക്കക്കാരിയാണ് അമ്മ. പതിനാറാം വയസിലാണ് പിതാവുമായുള്ള ബന്ധം അവസാനിപ്പിച്ച അമ്മയ്ക്കൊപ്പം ഹെഡ്ലി അമേരിക്കയിലെത്തിയത്.
ഇന്ത്യയിലും ഡെന്മാര്ക്കിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് ഒക്ടോബര്‍ മൂന്നിന് യുഎസ് കുറ്റാന്വേഷണ ഏജന്‍സി എഫ്ബിഐ അറസ്റ്റു ചെയ്ത ഹെഡ്ലിയ്ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. മരണശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്നറിയുന്നു. എന്നാല്‍ നേരത്തേ യുഎസ് ചാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയ സാഹചര്യത്തില്‍ മരണശിക്ഷയില്‍നിന്ന് ഹെഡ്ലി രക്ഷപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications