Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂഫിയയെ ബാംഗ്ലൂര്‍ പൊലീസ് ചോദ്യം ചെയ്‌തേയ്ക്കും

Sufiya Madhani
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ സൂഫിയ മദനിയെ ചോദ്യം ചെയ്യുമെന്ന് കര്‍ണാടക പൊലീസ് സൂചന നല്‍കി.

തടിയന്റവിട നസീര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ബാംഗ്ലൂര്‍ സ്‌ഫോടനം നടന്നുകഴിഞ്ഞ് നസീര്‍ സൂഫിയയെ ഫോണ്‍ ചെയ്തകാര്യം പൊലീസിന് വ്യക്തമായിട്ടുണ്ട്.

മദനി, സൂഫിയ എന്നിവര്‍ മാത്രമെന്നല്ല അന്വേഷണത്തിന്റെ ഭാഗമായി ആരെവേണമെങ്കിലും ചോദ്യം ചെയ്യുമെന്ന് കര്‍ണാടക അമ്പേഷണ സംഘത്തലവന്‍ ജോയിന്റ് പൊലീസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു.

ബാംഗ്ലൂര്‍ സ്‌ഫോടനം കേരളത്തില്‍ ആസൂത്രണം ചെയ്തതാണെന്ന് തെളിഞ്ഞതിനാല്‍ . കേരളത്തില്‍ നിന്നും അറസ്റ്റിലായ എല്ലാവരെയും കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനിടയുണ്ട്.

ഇതിനിടെ നസീറിനെ നാര്‍കോ പരിശോധനക്ക് വിധേനാക്കാന്‍ കര്‍ണാടക തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തീരുമാനിച്ചു.

നസീറിന്റെ വെളിപ്പെടുത്തലുകള്‍ ശരിയാണെന്നുവന്നാല്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലും സൂഫിയ പ്രതിചേര്‍ക്കപ്പെടും.

നസീറിന്റെ മൊഴിയും ശേഖരിച്ച തെൡവുകളുമായി സൂഫിയയുടെ മൊഴി ഒത്തുനോക്കുന്ന നടപടിമാത്രമേ ഇനി അവശേഷിക്കുന്നുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+