ചിരഞ്ജീവി എംഎല്‍എ സ്ഥാനം രാജിവച്ചു

തീരദേശ ആന്ധ്ര, റായല്‍സീമ മേഖലയില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തെലുങ്കാന രൂപവല്‍ക്കരണത്തെ എതിര്‍ത്തുകൊണ്ട് ചിരഞ്ജീവി രാജിവച്ചത്.
റായല്‍സീമയിലെ തിരുപ്പതി മണ്ഡലത്തെയാണ് ചിരഞ്ജീവി നിയമസഭയില്‍ പ്രതിനീധികരിക്കുന്നത്. പ്രജാരാജ്യം സ്ഥാപിക്കുന്ന വേളയിലൊക്കെ പ്രത്യേക തെലുങ്കാന സംസ്ഥാനത്തിന് അനുകൂലമായിരുന്നു ചിരഞ്ജീവി.
പ്രജാരാജ്യം പാര്‍ട്ടിയുടെ നിലനില്‍പിന് തന്നെ ഭീഷണി ഉയര്‍ന്നതോടെയാണ് ഐക്യആന്ധ്ര വാദവുമായി ചിരഞ്ജീവി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
തെലുങ്കാന മേഖലയില്‍ നിന്നുള്ള നേതാക്കന്മാര്‍ പലരും ചിരഞ്ജീവിയുടെ കാലുമാറ്റത്തില്‍ ക്ഷുഭിതരാണ്. ഇവര്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.












Click it and Unblock the Notifications