ചിരഞ്ജീവി എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നു

തീരദേശ ആന്ധ്ര, റായല്‍സീമ മേഖലയില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തെലുങ്കാന രൂപവല്‍ക്കരണത്തെ എതിര്‍ത്തുകൊണ്ട് രാജിവെയ്ക്കാന്‍ ചിരഞ്ജീവി തീരുമാനിച്ചത്.
റായല്‍സീമയിലെ തിരുപ്പതി മണ്ഡലത്തിലെ എംഎല്‍എയാണ് ചിരഞ്ജീവി. പ്രജാരാജ്യം സ്ഥാപിക്കുന്ന വേളയില്‍ പ്രത്യേക തെലുങ്കാന സംസ്ഥാനത്തിന് അനുകൂലമായിരുന്നു ചിരഞ്ജീവി.
എന്നാല്‍ ഇപ്പോള്‍ ആന്ധ്ര വിഭജിക്കുന്നതിനോട് താരത്തിന് യോജിപ്പില്ല. ഈ നിലപാട് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. തെലുങ്കാന മേഖലയില്‍ നിന്നുള്ള പല നേതാക്കളും ചിരഞ്ജീവിയുടെ ചുവടുമാറ്റത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ നിലനില്‍പിന് തന്നെ ഭീഷണി ഉയര്‍ന്നതോടെയാണ് ഐക്യആന്ധ്ര വാദവുമായി ചിരഞ്ജീവി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications