പിഡിപി അംഗമായിരുന്നുവെന്ന് നസീര്‍

കര്‍ണാടക പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിഡിപിയ്ക്ക് മുമ്പ് അബ്ദുള്‍ നാസര്‍ മദനി രൂപം നല്‍കിയ ഐഎസ്എസ്സിലും ഇയാള്‍ അംഗമായിരുന്നു.
ഈ വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കര്‍ണാടക പൊലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. പതിനാറാം വയസ്സിലാണ് ഇയാള്‍ ഐഎസ്എസില്‍ ചേര്‍ന്നത്.
2005ല്‍ ഗള്‍ഫില്‍ ജോലിചെയ്തിരുന്ന നസീര്‍ പിന്നീട് കണ്ണൂരില്‍ തിരിച്ചെത്തിയശേഷമാണ് അവിടെ ത്വരീഖത്ത് ക്ലാസ് നയത്തിയതും തയ്യില്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപിച്ചതുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ സ്‌ഫോടനം നടത്താന്‍ സാമ്പത്തിക സഹായം നല്‍കിയ സര്‍ഫറാസ് നവാസുമായി 2005ലാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്.
കേരളത്തിലും പുറത്തുമായി 2007-08 കാലഘട്ടത്തില്‍ നടത്തിയ ത്വരീഖത്ത് ക്യാമ്പിനിടെയാണ് സിമി, ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളുമായി നസീര്‍ ബന്ധം സ്ഥാപിച്ചത്.












Click it and Unblock the Notifications