26/11: വിചാരണ പൂര്‍ത്തിയായി

ഫഹീം അന്‍സാരി, ഷബാബുദ്ദീന്‍ അഹമ്മദ് എന്നിവരാണ് കസബിന് ഇന്ത്യയില്‍ സഹായികളായി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച വിചാരണയില്‍ ഇതുവരെ 610 സാക്ഷികളെ വിസ്തരിച്ചിരുന്നു.
്പ്രധാന പ്രതിയായ കസബിന്റെ മൊഴി വെള്ളിയാഴ്ച സര്‍ക്കാര്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നികം പ്രത്യേക ജഡ്ജി എംഎല്‍ തഹിലിയാനിയുടെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തും.
ഇതിനു ശേഷം, കോടതി പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങള്‍ കേള്‍ക്കും. വാദങ്ങള്‍ പൂര്‍ത്തിയായ ശേഷം കസബിന് വധശിക്ഷയാണ് നല്‍കുന്നത് എങ്കില്‍ കേസ് സ്വയമേവ ഹൈക്കോടതിയിലെത്തും. മറ്റ് ശിക്ഷകളാണ് നല്‍കുന്നത് എങ്കിലും കസബിന് ഹൈക്കോടതിയില്‍ അപ്പീലിനു പോകാന്‍ കഴിയും.












Click it and Unblock the Notifications