കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാല്‍സംഗ ഇര ദയാവധം തേടുന്നു

  • By Staff
Google Oneindia Malayalam News

Aruna
ദില്ലി: ബലാല്‍സംഗത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ജീവച്ഛവമായി കഴിയുന്ന യുവതിയുടെ ദയാവധത്തിനുള്ള അപേക്ഷ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. അരുണ രാമചന്ദ്ര ഷോന്‍ബാഗ് എന്ന 60കാരിയാണ് ദയാവധത്തിനായി ഹര്‍ജി നല്‍കിയിരിക്കുന്നത്.

തന്റെ ആരോഗ്യ നില ഇനിയൊരിക്കലും പഴയതുപോലെയാകില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അരുണ സുഹൃത്ത് പിങ്കി വിരാനി വഴി സുപ്രീം കോടതിയില്‍ ദയാഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍, ജസ്റ്റിസുമാരായ എകെ ഗാംഗുലി, ബിഎസ് ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, ബൃഹന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍, മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍, കെഇഎം ആശുപത്രിയിലെ ഡീന്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.

ദയാവധം ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കോടതി എതിര്‍കക്ഷികളായി ചേര്‍ത്ത് കേന്ദ്ര സര്‍ക്കാറിനുള്‍പ്പെടെ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്.

അസാധാരണ കേസായിട്ടാണ് അരുണയുടെ ഹര്‍ജി കോടതി പരിഗണിച്ചത്. കഴിഞ്ഞ 36 വര്‍ഷമായി ചലനശേഷി നഷ്ടപ്പെട്ട് കിടക്കുകയാണ് അരുണ. അരുണയുടെ ശരീരം മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ല.

ഇനി ഇവരുടെ കാര്യത്തില്‍ വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാനില്ലെന്ന് അരുണയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതേവരെ ഇത്തരം ഹര്‍ജികള്‍ കോടതികള്‍ പരിഗണനയ്ക്കുപോലും എടുത്തിട്ടില്ല. പലപ്പോഴായി പലരും ഫയല്‍ ചെയ്ത ഹര്‍ജികള്‍ തള്ളുകയാണുണ്ടായത്.

എന്നാല്‍ ഈ കേസില്‍ കോടതിയുടെ തീരുമാനം എന്തായിരുന്നാലും അത് രാജ്യവ്യാപകമായി പുതിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്. എഡ്വേര്‍ഡ് ആശുപത്രിയില്‍ നഴ്‌സ് ആയി ജോലിചെയ്യുന്ന കാലത്താണ് അരുണയെ വാര്‍ഡ് ബോയ് ബലാല്‍സംഗം ചെയ്തത്.

ആശുപത്രിയില്‍ നിന്നും പാല്‍ മോഷ്ടിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പകരം വീട്ടാനാണ് വാര്‍ഡ് ബോയ് അരുണയെ മാനഭംഗപ്പെടുത്തിയത്. ബലാല്‍സംഗത്തെത്തുടര്‍ന്ന് അരുണയുടെ തലച്ചോറിലുള്ള ഓക്‌സിജന്‍ പ്രവാഹം തടസ്സപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X