ലൗ ജിഹാദ് : അന്വേഷണം ഹൈക്കോടതി തടഞ്ഞു

പത്തനംതിട്ട സ്വദേശികളായ സഹന്‍ ഷാ, സിറാജുദ്ദീന്‍ എന്നിവര്‍ ഇതു സംബന്ധിച്ച കേസില്‍ നിന്ന് തങ്ങളെ മോചിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇവര്‍ക്കെതിരായ തുടര്‍ നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.
കേസ് അന്വേഷണത്തില്‍ പോലീസിന് നിക്ഷിപ്ത താല്പര്യമുണ്ടെന്നും ഇതു സംബന്ധിച്ച കേസ് ഡയറി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ തന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുവെന്നും ജസ്റ്റിസ് ശശിധരന്‍ പറഞ്ഞു.
അന്വേഷണത്തില്‍ പൊലീസ് സത്യവാങ്മൂലം സമര്‍പ്പിയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ പോലീസിന് നിക്ഷിപ്ത താല്‍പര്യമുണ്ടെന്ന് കാണുന്നു. മിശ്രവിവാഹം കുറ്റകരമല്ല. എന്നാല്‍ നിര്‍ബന്ധിച്ചുള്ള മതംമാറ്റം നടക്കുന്നുണ്ടോയെന്നാണ് പരിശോധിക്കേണ്ടതെന്നും കോടതി വിലയിരുത്തി. കേസില്‍ ഇനിയൊരു വിധിയുണ്ടാകുന്നതുവരെ അന്വേഷണം നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതിയുടെ വിധി.












Click it and Unblock the Notifications