ഇടത് സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി: മദനി

പര്‍ദ ധരിച്ച മതബോധമുള്ള, നിഷ്‌കളങ്കയായ തന്റെ ഭാര്യയെ കേസില്‍ കുടുക്കിയവര്‍ക്കെതിരെ ജനാധിപത്യപരമായി പോരാടും. തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആരും ശ്രമിയ്‌ക്കേണ്ട. സൂഫിയയെ അറസ്റ്റുചെയ്തതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസില്‍ വ്യാജേരഖകളും കള്ളത്തെളിവുകളുമാണ് പൊലീസ് ഹാജരാക്കിയത്. ഇതിനെതിരെ നീതി തേടി ഏത് കോടതിയിലും എവിടെ വരെയും പോകും. തനിക്കെതിരെ സാക്ഷിപക്ഷഞ്ഞവരെയും അന്വേഷണ ഉദ്യോഗസ്ഥരെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കണം. സൂഫിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കവേ സര്‍ക്കാര്‍ അഭിഭാഷകന്‍ വര്‍ഗീയ ചുവയുള്ള പരാമര്‍ശം നടത്തി. കോയമ്പത്തൂര്‍ കേസില്‍ തനിക്കെതിരെ കള്ളസാക്ഷിയെ നിര്‍ത്തിയാണ് പോലീസ് കേസ് ചുമത്തിയത്. ഒറ്റപ്പാലം സ്വദേശി മനാഫ് എന്നയാളെയാണ് കള്ളസാക്ഷി പറയാന്‍ പോലീസ് ഏര്‍പ്പാടാക്കിയതെന്നും മദനി ആരോപിച്ചു.












Click it and Unblock the Notifications