കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂഫിയ കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന

  • By Staff
Google Oneindia Malayalam News

Sufiya Madhani
കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിലെ പത്താംപ്രതി സൂഫിയാ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ഹര്‍ജി തള്ളിയാല്‍ തൊട്ടു പിന്നാലെ ഇവരെ അറസ്റ്റുചെയ്യാനുളള എല്ലാ ഒരുക്കങ്ങളും കൊച്ചി പൊലീസ് പൂര്‍ത്തിയാക്കി.

കേസില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് സൂഫിയ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സൂഫിയയുടെ ജാമ്യാപേക്ഷ ഉച്ചയ്ക്ക് മുമ്പുതന്നെ കോടതി പരിഗണിക്കും

ജസ്റ്റിസ് കെ.ടി ശങ്കരന്റെ ബഞ്ചിനാണു സൂഫിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കളമശേരി ബസ് കത്തിക്കല്‍ കേസന്വേഷിക്കുന്ന തൃക്കാക്കര അസി.കമ്മീഷണര്‍ പി.എം.വര്‍ഗീസ് ആണ് എതിര്‍ കക്ഷി.

കളമശേരി ബസ് കത്തിക്കല്‍ കേസിലെ അഞ്ചാംപ്രതി മജീദ് പറമ്പായിയെ അറസ്റ്റുചെയ്തതോടെയാണ് സൂഫിയയുടെ പങ്ക് ആദ്യം പുറത്തുവരുന്നത്. കേസിന്റെ ഗൂഡാലോചനയിലും പ്രതികളെ ഒളിപ്പിച്ചതിലും സൂഫിയക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ബസ് കത്തിക്കലിന് തൊട്ടു മുമ്പും ശേഷവും സൂഫിയ മറ്റ് പ്രതികളുമായി ഏറെ നേരം നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് പ്രധാന തെളിവായി അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്.

ഗൂഡാലോചന നടന്നതും ചില പ്രതികള്‍ താമസിച്ചതും സൂഫിയയുടെ കലൂരിലെ വീട്ടിലാണെന്ന് മൊഴിയുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതിചേര്‍ക്കല്‍.

മദനിയുടെ ജയില്‍ മോചനം ആവശ്യപ്പെട്ടായിരുന്നു ബസ് കത്തിക്കല്‍. സേലത്തേക്ക് പോയ ബസ് കളമശേരിക്ക് സമീപം വച്ചാണ് കത്തിച്ചത്. സംഘത്തില്‍ ഒന്‍പത്പേരാണ് ഉണ്ടായിരുന്നത്.

കൊച്ചിയിലും കണ്ണൂരുമായിട്ടാണ് ഇതിനായുള്ള ഗൂഡാലോചന നടന്നത്. ഇതിനിടെ കേസില്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ സൂഫിയ കോടതിയില്‍ സ്വയം കീഴടങ്ങാന്‍ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.

മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയാണെങ്കില്‍ കോടതിയില്‍ കീഴടങ്ങാനാണ് സൂഫിയ ആലോചിക്കുന്നത്. സൂഫിയയുടെ അഭിഭാഷകരും ഇതേ ഉപദേശമാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X