കോഴിക്കോട് സ്ഫോടനം: എന്‍ഐഎ അന്വേഷണം തുടങ്ങി

കേസ് ഡയറി അടക്കമുള്ള രേഖകള്‍ എന്‍ഐഎയ്ക്ക് ഉടന്‍ കൈമാറുമെന്നാണ് അറിയുന്നത്. എന്‍ഐഎ സംഘം കൂടുതല്‍ രേഖകള്‍ പരിശോധിയ്ക്കുന്നതിനായി എസ്പി ഓഫീസിലേക്ക് പോയിരിക്കുകയാണ്.
സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരടങ്ങുന്ന എന്‍ഐഎ സംഘം ബുധനാഴ്ച രാത്രി വൈകിയാണ് കോഴിക്കോട്ടെത്തിയത്. ക്രൈബ്രാഞ്ച് ഫയല്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ അനുസരിച്ച് തടിയന്റവിട നസീര്‍ അടക്കം എട്ട് പ്രതികളാണുള്ളത്. നസീര്‍ ഒന്നാം പ്രതിയാണ്. കേസിലെ മൂന്ന് പ്രതികള്‍ വിദേശത്താണെന്നും എഫ്‌ഐആറിലുണ്ട്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം നടന്നത്.












Click it and Unblock the Notifications