Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി വധശ്രമക്കേസ് : പ്രതികളെ വെറുതെ വിട്ടു

Madhani
കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിട്ട അഞ്ചു പ്രതികളെയും കോടതി വെറുതെ വിട്ടു.കൊല്ലം അതിവേഗ കോടതി മൂന്നിന്റേതാണ് വിധി. ആകെ എട്ട് പ്രതികളുള്ള കേസില്‍രണ്ടു പേര്‍ ഇപ്പോഴും ഒളിവിലാണ്. ഒരാള്‍ നേരത്തെ തന്നെ മരിച്ചിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകരുമായ ചന്ദ്രബാബു, ബാലചന്ദ്രന്‍, അജയന്‍, രാമചന്ദ്രന്‍, ജയന്‍ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത്.പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയതും കേസിനെ ബാധിച്ചു.

പ്രതികള്‍ക്കെതിരെ സാക്ഷി പറയുവാന്‍ സാക്ഷി പട്ടികയിലുണ്ടായിരുന്ന മദനി തന്നെ തയ്യാറാവാതിരുന്നത് ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. പ്രതികള്‍ക്ക് മാപ്പു കൊടുക്കുന്നുവെന്ന് മദനി കോടതിയില്‍ എഴുതി നല്‍കിയെങ്കിലും മാപ്പ് നല്‍കേണ്ടത് ദൈവമാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.

1992 ഓഗസ്റ്റില്‍ അന്‍വാര്‍ശ്ശേരിയില്‍ പ്രര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ മദനിയെ ആര്‍എസ്എസ് പ്രവര്‍ത്തകരായ എട്ടു പേര്‍ ബോംബെറിഞ്ഞ് വധിയ്ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ആക്രമണത്തില്‍ മദനിയുടെ വലതുകാല്‍ നഷ്ടപ്പെട്ടിരുന്നു. കോയമ്പത്തൂര്‍ ജയിലിലെ വിചാരണത്തടവിന് ശേഷം പുറത്തിറങ്ങിയ മദനി തന്നെ വധിയ്ക്കാന്‍ ശ്രമിച്ചവര്‍ക്ക് മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+