റിപ്പര്‍ സുരേഷ് ജയില്‍ ചാടി

പൊറത്തിശേരി മറിയം (70) കൊലക്കേസുള്‍പ്പെടെ ആറോളം കേസുകൡ പ്രതിയാണ് സുരേഷ്. കാവി മുണ്ടും പച്ച ഷര്‍ട്ടുമാണ് ജയില്‍ ചാടുന്ന സമയത്ത് പ്രതി ധരിച്ചിരുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. സുരേഷിനെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മറിയത്തെ മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി കഴുത്തില്‍ കിടന്ന മാലയും അഞ്ച് വളകളും അടക്കം 11 പവന്റെ ആഭരണം കവര്‍ന്ന കേസില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. സബ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞുവരികയായിരുന്നു. വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയാണ് ഇയാളുടെ രീതി.












Click it and Unblock the Notifications