കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പര്‍ സുരേഷ് ജയില്‍ ചാടി

  • By Staff
Google Oneindia Malayalam News

Jail
തൃശൂര്‍: സ്ത്രീകളെ തലയ്ക്കടിച്ച് വീഴത്തി മോഷണം നടത്തി തൃശൂര്‍ നഗരത്തില്‍ ഭീതി പരിത്തിയ റിപ്പര്‍ സുരേഷ് ജയില്‍ ചാടി. വ്യാഴാഴ്ച രാവിലെ ഇരിങ്ങാലക്കുട സബ് ജയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. കുളിയ്ക്കാനായി മറ്റ് പതിനൊന്ന് പേര്‍ക്കൊപ്പം പുറത്തിറക്കിയപ്പോള്‍ തന്ത്രപൂര്‍വം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

പൊറത്തിശേരി മറിയം (70) കൊലക്കേസുള്‍പ്പെടെ ആറോളം കേസുകൡ പ്രതിയാണ് സുരേഷ്. കാവി മുണ്ടും പച്ച ഷര്‍ട്ടുമാണ് ജയില്‍ ചാടുന്ന സമയത്ത് പ്രതി ധരിച്ചിരുന്നതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. സുരേഷിനെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മറിയത്തെ മരക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി കഴുത്തില്‍ കിടന്ന മാലയും അഞ്ച് വളകളും അടക്കം 11 പവന്റെ ആഭരണം കവര്‍ന്ന കേസില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. സബ് ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞുവരികയായിരുന്നു. വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയാണ് ഇയാളുടെ രീതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X