റോസി തോമസ് അന്തരിച്ചു

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അഞ്ചുമാസത്തോളമായി കിടപ്പിലായിരുന്നു. ബുധനാഴ്ച വൈകീട്ട് വാരാപ്പുഴയിലെ വസതിയിലായിരുന്നു മരണം.
പ്രശസ്ത നിരൂപകന്‍ എംപി പോളിന്റെയും മേരി പോളിന്റെയും മൂത്ത മകളായി 1927ലായിരുന്നു റോസിയുടെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ അധ്യാപികയായി.
പിതാവ് പോളിന്റെ ട്യൂട്ടോറിയല്‍ കോളെജില്‍ അധ്യാപകനായി വന്ന സിജെ തോമസിനെ എതിര്‍പ്പുകളുടെ നടുവില്‍ നിന്നാണ് റോസി വിവാഹം ചെയ്തത്. 1951ലായിരുന്നു ഇവരുടെ വിവാഹം. വിവാഹജീവിതം ഒന്‍പത് വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളു.
സിജെ തോമസിന്റെ മരണശേഷം 1960 മുതല്‍ വാരാപ്പുഴയിലെ ചൊള്ളമ്പേല്‍ വീട്ടിലായിരുന്നു താമസം. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ ഇവരുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു.
രണ്ടുതവണ വാരാപ്പുഴ പഞ്ചായത്തിലേയ്ക്ക് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഇവന്‍ എന്റെ പ്രിയ സിജെ, ആനി, ബൊക്കാച്ചിയോ കഥകള്‍, അനിമല്‍ ഫാം, പിതാവായ പോളിനെക്കുറിച്ചെഴുതിയ ഉറങ്ങുന്ന സിംഹം, ജാലക കാഴ്ച, മലവെള്ളം എന്നിവയാണ് പ്രധാന കൃതികള്‍.
ബിനോയ്, ബീന എംസണ്‍, പോള്‍സി തോമസ് എന്നിവരാണ് മക്കള്‍. ശവസംസ്‌കാരം വെള്ളിയാഴ്ച രാവിലെ വാരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജസ് പള്ളിയില്‍ നടക്കും.












Click it and Unblock the Notifications