ഹെഡ്‌ലി തങ്ങളുടെ ചാരനല്ല: സിഐഎ

തീവ്രവാദകേസുകളില്‍ ഗൂഢാലോചന നടത്തിയതിന്റെ പേരില്‍ വിചാരണ നേരിടുന്ന ഹെഡ്‌ലി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് നേരത്തെ ചില വാര്‍ത്തകളുണ്ടായിരുന്നു.
അതേ സമയം കേസന്വേഷണത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനാണ് ഹെഡ്‌ലി എന്ന വാര്‍ത്ത ശരിയല്ലെന്നും സിഐഎ വക്താവ് മരീ ഇ ഹാര്‍ഫ് പറഞ്ഞു. ചിക്കാഗോയിലുള്ള ജയിലിലാണ് ഇപ്പോള്‍ ഹെഡ്‌ലിയെ പാര്‍പ്പിച്ചിരിയ്ക്കുന്നത്. ഫിലാഡല്‍ഫിയയില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറിലാണ് എഫ്. ബി. ഐ. ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications